KERALAlocaltop news

*വീട്ടിൽ കയറി അക്രമം: രണ്ട് പേർ പിടിയിൽ

പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാൾ*

 

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുടമയെ മാരകമായി മർദിച്ച കേസിലെ പ്രതിയെ ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. കക്കോടി പടിഞ്ഞാറ്റുംമുറി പനയിത്തിങ്ങൽ മീത്തൽ രൂപേഷ് (18 വയസ്സ്), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ജൂൺ 11ാം തിയ്യതി മകനോടൊപ്പം വീട്ടിൽ നിൽക്കുകയായിരുന്ന ശ്രീജിത്തിനെ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിച്ച് കടന്നു കളയുകയായിരുന്നു. കണ്ണിനും മുഖത്തും പരിക്കുപറ്റിയ ശ്രീജിത്തിനെ ബീച്ച് ഹോപ്പിറ്റലിൽ കൊണ്ടുപോവുകയും ചികിത്സക്ക് ശേഷം ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ചേവായൂർ സബ്ബ് ഇൻസ്പക്ടർ നിബിൻ കെ.ദിവാകരൻ്റെ നേതൃത്വത്തിൻ അന്വേഷണം നടത്തി വരികയായിരുന്നു.ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും രഹസ്യമായി നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.പിടികൂടിയവരിൽ ഒരാൾ പ്രായപൂർത്തി ആവാത്ത കുട്ടിയാണ്. ഇയാളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി നോട്ടീസ് കൊടുത്ത് വിട്ടയച്ചു. രൂപേഷിനെ ചോദ്യം ചെയ്തതിൽ നിന്നും വർക്ക്ഷോപ്പ് ജീവനക്കാരായ ഇവരുടെ സംഘത്തിൽ മുമ്പ് വാഹനമോഷണം, ലഹരിമരുന്ന് കേസിലെ പ്രതികളും ഉള്ളതായും, വീട്ടിൽ അതിക്രമിച്ച് കയറിയ ബാക്കി രണ്ടു പേരെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് കൂടാതെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, ചേവായൂർ പോലീസ് സ്റ്റേഷനിലെ രഞ്ജിത്ത് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയിയിൽ ഹാജരാക്കിയ രൂപേഷിനെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close