തോട്ടുമുക്കം.: മണിപ്പൂരിൽ നടമാടുന്ന നരനായാട്ടിന് അറുതി വരുത്താൻ സാധിക്കാത്ത സർക്കാരിനെ പിരിച്ച് വിടണമെന്ന് കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം മേഖല സംഗമം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങൾ വംശഹത്യക്ക് തുല്ല്യമായ ദുരിതത്തിലുടെയാണ് കടന്ന് പോകുന്നത്. ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നൽകും .
മലയോര മേഖലയിൽ രൂക്ഷമായ വന്യമൃഗ ശല്ല്യത്താൽ കൃഷി ചെയ്യാനാവാത്ത അവസ്ഥക്കും , കേരളത്തിൽ എല്ലായിടത്തും രൂക്ഷമായ തെരുവ് നായ ശല്ല്യത്തിനും പരിഹാരമുണ്ടാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രിസ്കാ മരിയ പറമറ്റത്തിലിനെ സംഗമം അനുമോദിച്ചു.
മേഖല പ്രസിഡണ്ട് സാബു വടക്കേപടവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ഫൊറോന ഡയറക്ടർ ഫാ. ആന്റോ മൂലയിൽ ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത ഡയറക്ടർ ഫാ. സബിൽ തൂമുള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപത ഭാരവാഹികളായ തോമസ് മുണ്ടപ്ലാക്കൽ, ബേബി കിഴക്കുംഭാഗം, അനിഷ് വടക്കേൽ , പ്രിൻസ് തിനം പറമ്പിൽ , ഷാജി കണ്ടത്തിൽ, സണ്ണി കോക്കപ്പിള്ളിൽ, ഫൊറോന സെക്രട്ടറി ജയിംസ് തൊട്ടിയൽ , യുണിറ്റ് പ്രസിഡണ്ട് ഷാജു പനക്കൽ , ജിയോ വെട്ടുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.