KERALAlocaltop news

കോഴിക്കോട്ട് വയോജന ദിനം ഉത്സവമാക്കാൻ നഗരസഭാ കൗൺസിൽ

കോഴിക്കോട്: നഗരസഭാ പരിധിയിൽ മൊത്തം ജനസംഖ്യയുടെ 16 ശതമാനം വരുന്ന 60 വയസ് കഴിഞ്ഞവർക്കായി വയോജന ശാക്തീകരണ നയം ഒരുക്കുന്നതിന്റെ ഭാഗമായി ഈ കൊല്ലത്തെ വയോജന ദിനം അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കാൻ  മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരത്തിൽ ഒരു ലക്ഷം പേർ 60 വയസ് കഴിഞ്ഞവരുണ്ട്. വയോജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് അറിയാനുള്ള വിശദമായ സർവ്വേയും വിവിധ മേഖലയിൽ മികവുള്ള മുതിർന്നവരുടെ വിഭവ ലിസ്റ്റ് തയ്യാറാക്കാനും കൗൺസിൽ അംഗീകാരം നൽകി. ഒക്ടോബർ ആദ്യം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച്
വയോജനദിനവുമായി ബന്ധപെട്ട് അഞ്ച് ദിവസത്തെ പരിപാടികളാണ് തയ്യാറാക്കിയതെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. മുഴുവൻ ജനങ്ങളേയും പങ്കെസടുപ്പിച്ചുള്ള പരിപാടികളാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ദിവസം വയോജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷപരിപാടികൾ, കലാപരിപാടികൾ എന്നിവ ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും.
രണ്ടാം ദിവസം ബീച്ച് ഓപ്പൺ സ്റ്റേജിൽ വയോജനങ്ങളുടെ കൂടിച്ചേരലുകൾ കലാപരിപാടികൾ തുടങ്ങിയവയുണ്ടാവും.
മൂന്ന് മുതൽ അഞ്ചാം നാൾ വരെ വയോജന സെമിനാറുകൾ നടക്കും.വയോജനങ്ങൾക്കായുള്ള കേന്ദ്രനിയമത്തിൽ കേരളത്തിനനുസരിച്ച് മാറ്റങ്ങൾ, ശാരീരിക ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ, മാനസിക ആരോഗ്യം, വിഷാദം രോഗം, ആത്മഹത്യ തടയൽ, സ്ക്കൂൾ വിദ്യാർത്ഥികൾക്ക് മുതിർന്നവരോടുള്ള സമീപനം എങ്ങനെ മെച്ചപ്പെടുത്താം, കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ, ശാരീരികാരോഗ്യം,  തുടങ്ങിയവയെല്ലാം ചർച്ച ചെയ്യും. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ, ടി.റനീഷ്, എൻ.സി. മോയിൻകുട്ടി, സി.പി.സുലൈമാൻ, സുജാത കൂടത്തിങ്ങൽ, ബിജുലാൽ, ഡോ.എസ്.ജയശ്രീ, എം.സി അനിൽകുമാർ, വി.പി.മനോജ്, ഒ.സദാശിവൻ, എസ്.കെ.അബൂബക്കർ, നവ്യ ഹരിദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close