KERALAlocaltop news

പച്ചത്തേങ്ങയ്ക്ക് 50 രൂപ തറവില നിശ്ചയിക്കണം : എം വി ശ്രേയസ് കുമാർ :

കോഴിക്കോട് : പച്ചത്തേങ്ങയ്ക്ക് 50 രൂപ തറവില നിശ്ചയിക്കണമെന്ന് എം’ വി ശ്രേയസ് കുമാർ . കിസ്സാൻ ജനത ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൽ ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയസ് കുമാർ , കർഷക രക്ഷ ലക്ഷ്യമാക്കി സംസ്ഥാനത്ത് സമാന ചിന്താഗതിയുള്ള സംഘ്ടനകളെ സഹകരണത്തോടെ സമരം ശക്തമാക്കുമെന്നും അദേഹം പറഞ്ഞു കേരളത്തിലെ മുഴുവൻ കൃഷി ഭവൻ മുഖേന പച്ചത്തങ്ങ മുഴുവൻ സംഭരിച്ച് സംഭരണവില കാല താമസം വരുത്താതെ നല്കണമെന്നും കിസ്സാൻ ജനത ധർണ്ണയിൽ ആവശ്യപ്പെട്ടു. കിസ്സാൻ ജനത ജില്ലാ പ്രസിഡന്റ് രാമൻ കുട്ടി മാസ്റ്റുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ എൽ ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ , കിസ്സാൻ ജനത സംസ്ഥാന പ്രസിഡന്റ് പ്രെഫസർ മാധവൻ പിള്ള , പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി, എം.കെ.പ്രേംനാഥ്, കിസ്സാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തി ങ്കൽ, കുഞ്ഞിക്കണ്ണൻ മാസ്റർ , സി.ഡി പ്രകാശൻ , ഇ പി ഭാമോദരൻ, ഭാസ്കരൻ ,പി.എം.തോമസ് മാസ്റ്റർ, ജയനന്ദൻ കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു ,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close