കുന്ദമംഗലം :
മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള അന്യാധീനമായി കാട് പിടിച്ചു നശിക്കുന്ന 400 ഏക്കർ ഭൂമി പരിസരപ്രദേശത്തുള്ള കർഷകർക്കും ഗ്രാമവാസികൾക്കും തീരാ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത് എന്ന് കർഷക കോൺഗ്രസ് കൊടുവള്ളി മേഖലാ നേതൃയോഗം ആരോപിച്ചു.
വനനശീകരണം നടത്തി ഈ ഭൂമി കാർഷികയോഗ്യമാക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ദേവഗിരി,പെരുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബൂബക്കർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി ഭാരവാഹികളായ വേണു ഗോപാലൻ നായർ,അഗസ്റ്റിൻ കണ്ണേഴത്ത്, കെ. സി ഇസ്മായിൽകുട്ടി,
രാധാകൃഷ്ണൻ, എ എസ്.ജോസ്,
സി എം സദാശിവൻ,അസ്‌ലം കടമേരി,കമറുദ്ദീൻ അടിവാരം, പുഷ്പവേണി ചാത്തമംഗലം,മനോജ് വാഴപ്പറമ്പിൽ,ബിജീഷ് കട്ടക്കളം,അഹമ്മദ് കുട്ടി കട്ടിപ്പാറ,ഫിലിപ്പ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
അഹമ്മദ് കായലം സ്വാഗതവും ആലി ഹാജി നന്ദിയും പറഞ്ഞു.
വിവിധ മണ്ഡലം ബ്ലോക്ക് പ്രസിഡണ്ടുമാർ ചടങ്ങിൽ സംബന്ധിച്ചു.