കോഴിക്കോട് -കാലത്തിന് മുമ്പേ നടന്ന പ്രതിഭാ സമ്പന്നനായ എഴുത്തുകാരനായിരുന്നു ടി.വി.കൊച്ചുബാവ. കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച കൊച്ചു ബാവ, അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട്
യു.കെ.കുമാരൻ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച കൊച്ചുബാവ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യവർഗ്ഗ ജീവിതത്തിന്റെ മാനസിക അസ്വസ്ഥതകളേയും, സ്വത്വ പ്രതിസന്ധികളേയും ദാമ്പത്യ മൂല്യങ്ങളേയും നവലിബറൽ കാലം എങ്ങനെ സ്വാധിനിക്കുമെന്ന് പ്രവചന സ്വഭാവത്തോടെ മനോഹരമായ ശൈലിയിൽ അവതരിപ്പിച്ച കഥാകാരനായിരുന്നു കൊച്ചുബാവ എന്ന് കഥാകൃത്ത്
ഐസക് ഈപ്പൻ അഭിപ്രായപ്പെട്ടു.. തനിക്ക് പറയാനുള്ളത് ഉച്ചത്തിൽ വിളിച്ച് പറയാനുള്ള ധൈര്യം കാണിച്ച കഥാകൃത്തായിരുന്നു കൊച്ചു ബാവ.
പി.കെ പാറക്കടവ് അനുസ്മരിച്ചു. കാട്ടൂരിന്റെ കഥാകാരന്റെ കഥകൾ മലയാള ഭാഷയെയും സാഹിത്യത്തെയും കീഴടക്കിയ അനുഭവങ്ങൾ
ഡോ. ഖദീജ മുംതാസ് ഓർത്തെടുത്തു.
മലയാള സാഹിത്യത്തിൽ കൊച്ചുബാവയുടെ വേർപാട് തീർത്തി ശൂന്യത ഇപ്പോഴും നിലനിൽക്കുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു.
കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. മമ്മു, കെ ജി രഘുനാഥ് അഷറഫ് കുരുവട്ടൂർ, ഡോ സണ്ണി എൻ.എം, മോഹനൻ പുതിയോട്ടിൽ, ജോസഫ് പൂതക്കുഴി, ഹരീന്ദ്രനാഥ്.എ.എസ് തുടങ്ങിയവർ സംസാരിച്ചു.