കോഴിക്കോട് :
പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന പദ്ധതികൾ വീണ്ടും അവതരിപ്പിക്കുന്നതാണ് കോർപറേഷൻ ബജറ്റ് എന്ന് യു.ഡി എഫ് കൗൺസിൽ പാർട്ടി. ക്രിയാത്മക നിർദ്ദേശങ്ങളോ ജനോപകാരപദ്ധതികളോ നടപ്പാക്കുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമാണ് ആവർത്തന വിരസത .! കണക്കുകൾ പെരുപ്പിച്ച് കാണിച്ച് കസർത്ത് നടത്തുകയാണ് ഡപ്യുട്ടി മേയർ’ പാർക്കിംഗ് പ്ലാസപദ്ധതി പ്രവർത്തി ‘ തുടങ്ങാൻ പോലും സാധിക്കുന്നില്ല . ലിങ്ക് റോഡിലെ പാർക്കിംഗ് പദ്ധതി കാലാഹരണപ്പെട്ടു. കൊട്ടിഘോഷിച്ച അഴകു പദ്ധതി പരാജയം, എല്ലാ വാർഡുകളേയും ഞെളിയൻ പറമ്പുകളാക്കി മാറ്റി. ഇവിടെത്തെ മാലിന്യകൂമ്പാരം മാലിന്യ സംസ്കരണത്തിലെ കെടുകാര്യസ്ഥതയുടെ തെളിവാണ്. രാഷ്ട്രീയ താൽപര്യം നോക്കി ഇഷ്ടക്കാർക്ക് അഴിമതി നടത്താൻ സാഹചര്യം ഒരുക്കുക എന്നതിലുപരി മറ്റൊന്നുമില്ല മാലിന്യ സംസ്കരണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ നടപ്പാക്കിയില്ല. പി.എം.എ വൈ ലൈഫ് ഭൂരഹിത ഭവനരഹിതർക്കു ഒരു വീട് പോലും നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടില്ല അമൃത്, നഗര സഞ്ചയപദ്ധതികൾ പക്ഷപാതപരമാ /യാണ് നടപ്പാക്കുന്നത്. അര നൂറ്റാണ്ട് കാലമായി നഗര ഭരണം നടത്തുന്ന ഇടത് ഭരണം ഏറ്റവും പ്രാധാന്യമുള്ള മീഞ്ചന്ത ബസ്, സെൻട്രൽ മാർക്കറ്റ് വലിയങ്ങാടി കെട്ടിടം, മൊഫ്യു സിൽ സ്റ്റാൻ്റ് എന്നി നവീകരണ പദ്ധതികൾ അവഗണിക്കുകയാണ്. നാമമാത്ര ഫണ്ട് മാത്രമാണ് ഇവക്ക് നീക്കിവച്ച് കാണുന്നത് : കെട്ടിടനികുതി പ്രതിവർഷം വർദ്ധിപ്പിക്കുമ്പോൾ അതിന്നുസരിച്ച് വികസന പ്രവർത്തികൾ നടപ്പാകുന്നതിൽ പരാജയപ്പെട്ടു.
മാലിന്യത്തിൽനിന്ന് വൈദ്യുതി, ചെറുവണ്ണൂരിൽ ബഡ്സ് സ്കൂൾ, ചെലവൂരിൽ കളിസ്ഥലത്തിന് ഭൂമിയേറ്റെടുക്കൽ,നീന്തൽകുളം നിർമാണം, വിവിധ പാർക്കുകളുടെ നവീകരണം, ഡിഡിഇ ഓഫീസ് പരിസരത്ത് തുറന്ന മൈതാനം, വെസ്റ്റ്‌ഹിലിൽ സ്ഥിരം എക്സിബിഷൻ ഗ്രൗണ്ട്, , ബൈപാസ് റോഡിൽ തെരുവുവിളക്കുകൾ, മുഴുവൻ കുടംബങ്ങളിലെയും ഒരാൾക്കെങ്കിലും ജീവനോപാധി ഉറപ്പുവരുത്തുന്ന “വി ടുഗതർ’ പദ്ധതി, റോഡ് അറ്റകുറ്റപണിക്ക് മൊബൈൽ യൂനിറ്റ്, വീടുകളിലെ പച്ചക്കറി കൃഷി പ്രോത്‌സാഹനം, തുടങ്ങി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികൾക്കും മുൻവർഷത്തേതുപോലെ ബജറ്റിൽ ചില്ലിക്കാശ് നീക്കിവച്ചിട്ടേയുള്ളൂ. ഇതൊക്കെ പ്രഹസനമാണ്. യു.ഡി എഫ് പാർട്ടി ലീഡർ കെ. സി. ശോഭിതയും ഡപ്യുട്ടി ലീഡർ കെ. മൊയ്തീൻ കോയയും പറഞ്ഞു.