KERALAlocaltop news

കാലിക്കറ്റ് ബുക്ക് ക്ലബ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട്– കോഴിക്കോടിന് സാഹിത്യ നഗരി പദവി നേടിയെടുക്കുന്നതിൽ സുവണ്ണ ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്ബ് നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു .
ആദരണീയനായ സുകമാർ അഴിക്കോട് ആരംഭം കുറിച്ച മലബാറിൻ്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ
ഉദ്ഘാടനം നിർവഹിച്ചു  സംസാരിക്കുകയായിരുന്നു
മേയർ. കോഴിക്കോടിൻ്റെ മഹത്തായ സാഹിത്യ പാരമ്പര്യത്തിൻ്റെ തിലക കുറിയാണ് 50 വർഷം പിന്നിടുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്, മേയർ തുടർന്നു .
വീട്ടിലിരിക്കുന്ന സ്ത്രീകളാണ് സമൂഹവും, സാഹിത്യവും സൃഷ്ടിക്കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ
പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോൻ പറഞ്ഞു. “മലയാള സാഹിത്യത്തിലെ അമ്പത് സ്ത്രീ വർഷങ്ങൾ” എന്ന വിഷയത്തിൽ ഡോ.സോണിയ.ഇ.പി പ്രബന്ധം അവതരിപ്പിച്ചു. എൻ.ഇ.മനോഹർ, ഐസക് ഈപ്പൻ,  സി.ഇ. ചാക്കുണ്ണി,എം.എ ജോൺസൺ, വിൽസൺ സാമുവൽ, ഡോ.എൻ എം.സണ്ണി,അഷറഫ് കുരുവട്ടൂർ, ഷാവി മനോജ്, ജെയ്സൽ,
ഡോ.മിനി.പി. ബാലകൃഷ്ണൻ, ടി.പി. മമ്മു, കെ.ജി.രഘുനാഥ്, പ്രഭാരാജവല്ലി, അനീസ സുബൈദ, മോഹനൻ പുതിയോട്ടിൽ,
ഹരീന്ദ്രനാഥ്.എ.എസ് എന്നിവർ സംസാരിച്ചു.
ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മലയാളത്തിൻ്റെ സർഗാത്മകതയെ രൂപപെടുത്തിയ വിവിധ സാഹിത്യ ശാഖകളുടെ അമ്പതു വർഷത്തെ ചരിത്രം സമഗ്രമായി ചർച്ച ചെയ്യുകയും അത് പുസ്തകമായി പ്രസിദ്ധികരിക്കുകയും ചെയ്യും
ചടങ്ങിൽ കോഴിക്കോടിന് സാഹിത്യനഗരി പദവി നേടി എടുത്ത മേയർ ഡോ.ബീന ഫിലിപ്പ്, ആഹ്വാൻ സെബാസ്റ്റ്യൻ സ്മാരക പുരസ്കാരം നേടിയ വിൽസൺ സാമുവൽ, സുവർണ്ണ ജൂബിലി ലോഗോ തയ്യാറാക്കിയ റോയ് കാരാത്ര, സ്വാഗത ഗാനം എഴുതിയ വരദേശ്വരി ടീച്ചർ എന്നിവരെ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close