കോഴിക്കോട് : വാഴക്കാട്ടെ കൗമാരക്കാരിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് സ്പെഷൽ സ്ക്വാഡിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷി സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിവേദനത്തിൻ്റെ പൂർണരൂപം താഴെ-
കഴിഞ്ഞ ഫെബ്രുവരി 19-ാനു വാഴക്കാട് വെട്ടത്തൂര്‍ ചാലിയാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൗമാരക്കാരിയായ കൊച്ചുപെണ്‍കുട്ടിയുടെ കേസില്‍ അന്വേഷി ആദ്യം മുതല്‍ തന്നെ ഇടപെടുകയും വാഴക്കാട് പ്രദേശത്തു രൂപം കൊണ്ട ആക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ആ കേസന്വേഷണ വുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ഇനിയും വ്യക്തമാക്കപ്പെ ടേണ്ടതുണ്ട് എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രിക്ക് ഒരു മെമ്മോറാണ്ടം നല്കുകയുണ്ടായി. അതിന്‍റെ സംഗ്രഹരൂപം താഴെ കൊടുക്കുന്നു:
1) പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. പക്ഷേ കുട്ടിയുടെ മാതാപിതാ ക്കളോ കുടുംബമോ അത് വിശ്വസിക്കുന്നില്ല. ഒരിക്കലും അവള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, ആ കുട്ടി മരണപ്പെട്ട സമയത്ത് രണ്ടു ചെറുപ്പക്കാര്‍ ഒരു സ്കൂട്ടറില്‍ കയറിപ്പോയത് കണ്ടവരുണ്ട്. ഈ വസ്തുത പോലീസ് അന്വേഷണത്തിന്‍റെ പരിധിയില്‍ വന്നോ എന്നറിയില്ല. ഈ കുട്ടിയെ കൗണ്‍സില്‍ ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
2) ഈ കുട്ടി കരാട്ടേ പരിശീലനവും മറ്റും നടത്തിയിരുന്ന സ്ഥാപനത്തിലെ സിദ്ധിക് അലി എന്ന ‘ഗുരുനാഥന്‍’ കഴിഞ്ഞ 21-02-2024 ന് അറസ്റ്റു ചെയ്യ പ്പെട്ടു. അയാള്‍ക്കെതിരെ ജഛഇടഛ അരേ പ്രകാരം പോലീസ് കേസെടുത്തി രിക്കുന്നു. ആ സ്ഥാപനത്തില്‍ കക്ഷി പരിശീലിപ്പിച്ചു കൊണ്ടിരുന്ന വിദ്യാര്‍ ത്ഥിനികളെയെല്ലാം തന്‍റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വിധേയരാക്കി യിരുന്നു എന്നും മരണപ്പെട്ട കുട്ടി തന്നെ പല തവണ അയാള്‍ക്കെതിരെ കേസു കൊടുക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും തെളിവുകളുണ്ട്. ഫെബ്രുവരി 19 നാണ് ഈ കുട്ടി മരിച്ചത്. അതിന് മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കുട്ടി ജഛഇടഛ അരേ പ്രകാരം കേസു കൊടുക്കുകയും സിദ്ധിക് അലി കുറച്ചു ദിവസങ്ങള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. പിന്നീട് പ്രതിയുടെ ആളുകളുടെ സമ്മര്‍ദ്ദവും ഭീഷണിയും മൂലം കോടതിയില്‍ ആ കുട്ടി മൊഴി മാറ്റുകയുണ്ടായി. മറ്റൊരു പെണ്‍കുട്ടി സിദ്ധിക് അലിക്കെതിരെ ഇപ്പോള്‍ കേസു കൊടുത്തിട്ടുണ്ട്. ഇനിയും പല പെണ്‍കുട്ടികളും മൊഴി നല്കാന്‍ തയ്യാറാണെന്നറിയുന്നു.
വാഴക്കാട്ടെ പെണ്‍കുട്ടിയുടെ മരണത്തിലുള്ള ദുരൂഹത പുറത്തു കൊണ്ടു വരാനും, സിദ്ധിക് അലിയെന്ന ക്രിമിനല്‍ പുള്ളി പീഡിപ്പിച്ച പെണ്‍കുട്ടി കള്‍ക്ക് സത്യം തുറന്നു പറയാന്‍ അവസരമുണ്ടാക്കുന്നതിനും ഒരു പ്രത്യേക അന്വേഷണസംഘത്തെ തന്നെ നിയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥി ക്കുന്നു. അങ്ങനെ കുരുന്നിലേ തന്നെ ജീവിതത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട, പെണ്‍കുട്ടിക്കും, ഇയാളുടെ ക്രൂരപീഡനങ്ങള്‍ക്കിരകളായ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കാന്‍ കര്‍ശനമായ നടപടികളെടുക്കണ മെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
സെക്രട്ടറി പ്രസിഡണ്ട്
പി. ശ്രീജ കെ.അജിത