KERALAlocaltop news

നൂറോളം മോഷണ കേസുകളിൽ പ്രതിയായ ആൾ കോഴിക്കോട് പിടിയിൽ :കടകളുടെയും ഓഫീസുകളുടെയും പൂട്ടുപൊട്ടിച്ചാണ് മോഷണ രീതി

*ജയിലിൽ നിന്ന് ഇറങ്ങി നാല് മാസത്തിനുള്ളിൽ കോഴിക്കോട്, കണ്ണൂർ , കാസർകോഡ് ജില്ലകളിൽ നിരവധി മോഷണം നടത്തി

കോഴിക്കോട് : കടകളുടെയും, ഓഫീസുകളുടെയും , ഷട്ടറിൻ്റെ പൂട്ടു പൊളിച്ച് മോഷണം നടത്തുന്ന കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസിൽ ബിനോയ് .കെ.വി (41) യെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ ടി.പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ .മുഹമദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് ജില്ലയിൽ ഷോപ്പിൻ്റെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തിൽ പോലീസിന്  കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ബിനോയ് പിടിയിലാവുന്നത്.

കോഴിക്കോട് മിഠായ് തെരുവിലെ K 22 PM എന്ന ഷോപ്പിൻ്റെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും, കോട്ട പറമ്പ് മാക്കോത്ത് ലെയിനിലുള്ള യൂസ്ഡ് ബൈക്ക് ഷോറൂമായ വി.കെ അസോസിയേറ്റിൻ്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും പ്രതിയാണ് . മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസർകോഡ് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താൻ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്.

കേരളത്തിൽ തന്നെ വിവിധ സ്റ്റേഷനുകളിൽ നൂറോളം കേസുകളിൽ പ്രതിയായ ആളാണ് ബിനോയ് . നാല് മാസം മുമ്പ് കണ്ണൂർ ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ കോഴിക്കോട് , കണ്ണൂർ , കാസർകോഡ് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള ഷോപ്പുകളിലും, ക്ഷേത്ര ങ്ങളിലും, ബീവറേജിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ.കെ, അനീഷ് മുസ്സേൻവീട്, അഖിലേഷ്.കെ, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ് ഐ സുലൈമാൻ. ബി , വിജീഷ്, രഞ്ജിത്ത്, ജയകൃഷ്ണൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close