കോഴിക്കോട് : സംസ്ഥാനത്തെ സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥിരം നിയമന കേസിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകുന്ന സത്യവാങ്മൂലത്തിൽ സേവന കാലയളവ് പൂർണമായി ഉൾപ്പെടുത്താൻ നിർദേശം. എസ്. എസ് .കെ സ്റ്റേറ്റ് പ്രോഗാം ഓഫീസർ വൈ. എസ്. ഷൂജ ഇതു സംബന്ധിച്ച നിർദ്ദേശം 14 ജില്ല പ്രോഗ്രാം കോർഡിനേറ്റർമാർക്കും നൽകി. എസ്.എസ് എ ,ആർ.എം.എസ് . എ , എസ്.എസ്. കെ സേവന കാലാവധി മാത്രം പരിഗണിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ നൽകിയ നിർദ്ദേശം വിവാദമായിരുന്നു . ഇതേ തുടർന്നാന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ എജുക്കേറ്റർ ന്മാർക്ക് 2000 മുതലുള്ള സേവന കാലാവധി നിർബന്ധമായി പരിഗണിക്കാൻ എസ്. പി. ഒ നിർദ്ദേശിച്ചത്. ഇതോടെ പൊതുവിദ്യാഭ്യാസ ഡയക്ടറേറ്റിന് കീഴിലെ ഐ.ഇ.ഡി.സി (2000 -2009) , ഐ.ഇ.ഡി.എസ്. എസ് (2009 – 2017) എന്നീ പദ്ധതികളിലെ സേവന കാലം ഉൾപ്പെടെ പരിഗണിക്കാൻ തീരുമാനമായി.ചൊവാഴ്ച രാവിലെ സംസ്ഥാനത്തെ 168 ബ്ലോക്ക് റിസോഴ്സ് സെൻ്റുറുകളിലും സേവന കാലാവധി പൂർണമായി ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കാൻ നിർദ്ദേശമെത്തി . 24 വർഷമായി സേവന – വേതന വ്യവസ്ഥയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്പേഷ്യൽ എജുക്കേറ്റർമാർ സംസ്ഥാനത്തുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹരജിയിൽ കേരളത്തിലെ 153 സ്പെഷ്യൽ എഡ്യൂക്കേറ്റർന്മാരാണ് കക്ഷി ചേർന്നത്. ഈ കേസിലാണ് വ്യക്തമായ സത്യവാങ്മൂലം നൽകാൻ സുപ്രീകോടതി നിർദ്ദേശിച്ചത്. കേസ് ഏപ്രിൽ 16 നാണ് വീണ്ടും പരിഗണിക്കുന്നത്.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ
(ആർ.സി. ഐ ) യോഗ്യതയുള്ള എത്ര സ്പഷ്യൽ എജുക്കേറ്റർ ന്മാർ കരാർ അടിസ്ഥാനത്തിൽ ഉണ്ട് , നിലവിലെ ശബളം , മൊത്തം സേവന കാലയളവ് , ജോലിയിൽ സ്ഥിരപ്പെടുത്താൻ സ്വീകരിച്ച നടപടി തുടങ്ങിയ ചോദ്യങ്ങൾക്ക് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകണം.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2886 സ്പെഷ്യൽ എജുക്കേറ്റർ ന്മാരാണ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. സ്പെഷ്യൽ എജുക്കേറ്റർ ന്മാരുടെ സേവന – വേതന വ്യവസ്ഥ നിജപ്പെടുത്തണപ്പെടുത്തണമെന്ന് 2016 ജൂൺ 30 ന് കേരള ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്റർ തസ്തിക സൃഷ്ടിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സ്പെഷ്യൽ എജുക്കേറ്റർ ന്മാർ സുപ്രീം കോടതിയെ സമീപിച്ചത്