കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ കോഴിക്കോടും സംയുക്‌മായി നടത്തിയ മിന്നൽ ഓപ്പറേഷനിൽ കോഴിക്കോട് താലൂക്കിൽ പന്നിയങ്കര അംശം വെസ്റ്റ് മാങ്കാവ് ദേശത്ത് മിനി ബൈപ്പാസ് റോഡിന് സമീപത്തായി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും 4.135 കിലോ കഞ്ചാവുമായി ബെഹറ മകൻ പാബാന ബെഹറ ( 35)പുരുഷോത്തംപ്രസാദ് ഗ്രാമം, നയാഗർ (ജില്ല)ഒഡീഷ (സംസ്ഥാനം)എന്നയാളെ അറസ്റ്റ് ചെയ്തു. ഒഡീഷ സംസ്ഥാനത്ത് നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാങ്കാവിൽ ഒരു വീട് വാടകയ്ക്ക‌് എടുത്താണ് പ്രതി വിൽപ്പന നടത്തികൊണ്ടിരുന്നത്. കിലോയ്ക്ക് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി മുപ്പതിനായിരം രൂപ ലാഭമുണ്ടാക്കുമെന്ന് ടിയാൻ പറയുന്നു. പ്രതിയെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി I മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
സർക്കിൾ ഇൻസ്പെക്‌ടർ ഓഫ് എക്സൈസ് ഗിരീഷ്‌കുമാർ ഇ.ആർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ശിവദാസൻ വി.പി,,അനിൽകുമാർ പി.കെ. പ്രിവൻറിവ് ഓഫീസർ പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു പി.കെ,മുഹമ്മദ് അബ്‌ദുൾറൗഫ്,അശ്വിൻ വി,ജിത്തു പി പിഎന്നിവർ പങ്കെടു ത്തു.