KERALALOKSABHA 2024top news
വിഗ്രഹ കള്ളന്‍, കാട്ടുകള്ളന്‍ പരാമര്‍ശം; അനില്‍ ആന്റണിയും സുരേന്ദ്രനും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വക്കീല്‍ നോട്ടീസ്
കൊച്ചി: ബി ജെ പി പത്തനംതിട്ട ലോക്‌സഭാ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ടി ജി നന്ദകുമാര്‍. വിഗ്രഹ കള്ളന്‍, കാട്ടുകള്ളന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
ബി ജെ പി പത്തനംതിട്ട ലോക്‌സഭാ സ്ഥാനാര്‍ഥിയും ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി സി ബി ഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ടി ജി നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ടി ജി നന്ദകുമാറിനെതിരെ അനില്‍ ആന്റണിയും സുരേന്ദ്രനും വിവിധ പരാമര്‍ശങ്ങള്‍ നടത്തി. വിഗ്രഹം മോഷ്ടിച്ചയാളാണ് ടി ജി നന്ദകുമാറെന്ന് അനില്‍ ആന്റണി പറഞ്ഞു. കാട്ടുകള്ളനെന്ന പരാമര്‍ശം കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു.