കോഴിക്കോട്: ജനസംഘ സ്ഥാപകന്‍ ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഛായാചിത്രത്തിന് മുന്നില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര മന്ത്രിയായി കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ ജില്ലാ കമ്മറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.
More news; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തുടരെ 25താം തവണയും എസ് എഫ് ഐക്ക്; കള്ളവോട്ടിനെച്ചൊല്ലി സംഘര്‍ഷം
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍,ജില്ല സഹ പ്രഭാരി കെ.നാരായണന്‍ മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.രഘുനാഥ്, വി.വി.രാജന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍, മേഖല ട്രഷറര്‍ ടി.വി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ പി.രമണീഭായ്, ടി.പി.സുരേഷ്, ജില്ലാവൈസ് പ്രസിഡന്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീര്‍, ബിന്ദുചാലില്‍, കെ.പി.വി ജയലക്ഷ്മി ടീച്ചര്‍, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, ടി.രനീഷ്, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശശിധരന്‍നാരങ്ങയില്‍, സെല്‍ കോഡിനേറ്റര്‍ ടി. ചക്രായുധന്‍ എന്നിവര്‍ സംബന്ധിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz