INDIAtop news

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമത്വത്തോടെയുള്ള സാമ്പത്തിക വളര്‍ച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍, സാമൂഹ്യ ശാക്തീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിലെ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായെന്നും കെയര്‍ സ്റ്റാര്‍മറിന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

More news; ഡോ.ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

”നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, ലേബര്‍ പാര്‍ട്ടിക്കും നിങ്ങള്‍ക്കുമുള്ള സുപ്രധാന നേട്ടമാണിത്. നിങ്ങളെയും യുകെയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ വിജയം ജനങ്ങളെ ഒന്നാമതെത്തിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ശക്തിയുടെ തെളിവാണ്”, അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്റ്റാര്‍മറിന് എല്ലാ ആശംസകളും നേരുകയും സമീപഭാവിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഇതുപോലതന്നെ യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനകിനും രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യമായ ഭാഗമാണെന്നും രണ്ടും നമ്മുടെ മുന്നേറ്റത്തില്‍ ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ പറയുകയുണ്ടായി. പൊതുസേവനത്തോടുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമര്‍പ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close