top news
പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് രവി മേനോന്‍
ഗായകന്‍ പി ജയചന്ദ്രന്‍ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ഗാന രചയിതാവ് രവി മേനോന്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ് എന്നാല്‍ ഗുരുതര രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് ഇത്ര നിര്‍ബന്ധമെന്നും രവി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ നിരന്തരം വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കുറച്ചു കാലമായി പി ജയചന്ദ്രന്‍ ചികിത്സയിലാണ്. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാന്‍ ജയചന്ദ്രന്‍ ശ്രമിക്കുന്നുണ്ടെന്നും രവി മേനോന്‍ വ്യക്തമാക്കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
‘ആരോഗ്യപ്രശ്‌നങ്ങളുണ്ട്; ശരിതന്നെ.പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും മരണാസന്നനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിര്‍ബന്ധം? അതില്‍ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നത് എന്നാണ് രവി മേനോന്‍ ചോദിക്കുന്നത്.
More news; വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര
രണ്ടു മാസം മുന്‍പ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ക്ഷീണിതനായി വീട്ടില്‍ തിരിച്ചെത്തി മുടി വെട്ടിയ ഉടന്‍ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും ഉടനടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പികയും ചെയ്തതാണെന്നും രവി മേനോന്‍ കൂട്ടിച്ചേര്‍ത്തു.