ട്വന്റി 20 ലോകകപ്പ് നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്കിടെ വിരാട് കോഹ്‌ലി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മോദിയുമായുള്ള പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. അഹങ്കാരത്തെ കുറിച്ചും അതെങ്ങനെ അമിത ആത്മവിശ്വാസത്തിലേക്കും പിന്നീട് അത് ഒരു വ്യക്തിയുടെ പതനത്തിലേക്കും നയിക്കുമെന്നതിനെ കുറിച്ചായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
ട്വന്റി 20 ലോകകപ്പില്‍ 59 പന്തില്‍ 76 റണ്‍സെന്ന മികച്ച പ്രകടനത്തിന് പിന്നിലെ പ്രചോദനമെന്താണെന്നായിരുന്നു മോദിയുടെ ചോദ്യം. ട്വന്റി 20 ലോകകപ്പില്‍ കളിക്ക് മുകളില്‍ എന്റെ അഹങ്കാരം വരാതിരിക്കാന്‍ ശ്രദ്ധിച്ചു. അഹങ്കാരത്തെ താന്‍ മാറ്റിവെച്ചു. ഇതോടെയാണ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചതെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. അഹങ്കാരമുണ്ടായാല്‍ കളി തോല്‍ക്കുമെന്നും കോഹ്‌ലി വ്യക്തമാക്കി.
More news; പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ്; കൈപ്പറ്റിയത് 22 ലക്ഷം രൂപ
സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ വലിയ പ്രതികരണമാണ് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. ലോക്‌സഭയില്‍ കേവലം ഭൂരിപക്ഷം നേടാത്ത ബി.ജെ.പിക്കെതിരെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണമെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz