top news
ലൈംഗികാതിക്രമ ആരോപണം ; രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സര്‍ക്കാര്‍, പരാതി ലഭിച്ചാല്‍ കേസെടുക്കും
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഏതെങ്കിലും ഒരു ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല മറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര വലിയവനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി തന്നെ ആരോപണവിധേയന്‍ അത് തള്ളുകയും ചെയ്തു. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.