കോഴിക്കോട്:
കഴിഞ്ഞ നാല് വർഷക്കാലമായി നിർത്തിവച്ചിരിക്കുന്ന ലക്ഷദ്വീപ് – ബേപ്പൂർ പാസഞ്ചർ സർവീസ് അടിയന്തരമായി പുനസ്ഥാപിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സഹമന്ത്രി സുരേഷ് ഗോപി .കോഴിക്കോട് സന്ദർശനത്തിനിടെ ചേമ്പർ – വ്യാപാര സംഘടന പ്രതിനിധികളുമായി ഉള്ള ചർച്ചയ്ക്കിടെ കാലിക്കറ്റ് ചേംബർ ഓഫ് ഇൻഡസ്ട്രി നൽകിയ നിവേദനത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
സർവീസ് അടിയന്തരമായി പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ഗവർണർ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയവരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട്
ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർവീസ് പുനരാരംഭിച്ചിട്ടില്ല എന്ന കാര്യം ചേമ്പർ പ്രതിനിധികൾ കേന്ദ്രസഹമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വലിയപാനി , ചെറിയപാനി ,പറളി എന്നീ ഹൈ സ്പീഡ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് സർവീസ് അടിയന്തരമായി പുനസ്ഥാപിക്കാവുന്നതാണെന്ന് ചേംബർ സെക്രട്ടറി യോഗത്തിൽ അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമാണ് കോഴിക്കോട് എന്നിരിക്കെ 2020 കോവിഡ് കാലഘട്ടത്തിൽ നിർത്തിവച്ച വെസൽ സർവീസ് പുനരാരംഭിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തയ്യാറായിരുന്നില്ല.
ലക്ഷദ്വീപിൽ നിന്നും വെറും ആറുമണിക്കൂറിൽ യാത്ര ചെയ്യാവുന്ന ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കോഴിക്കോട്. ലക്ഷദ്വീപ്കാർ അവരുടെ ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ദൈനംദിന ആവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതും കോഴിക്കോടിനെ ആണ്.
യോഗത്തിൽ ഉറപ്പുനൽകി യോഗത്തിൽ ചേമ്പർ സെക്രട്ടറി അഡ്വ സിറാജുദ്ദീൻ
ഇല്ലത്തൊടി , മുൻ പ്രസിഡണ്ട് ശ്രീ സുബൈർ കൊളക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.