KERALAlocaltop news

രണ്ട് കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട് : രാമനാട്ടുകര മേൽപാലത്തിന് താഴെ വച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ പിടികൂടി. കാസർഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത്. ജി.സി യെ (30 )
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, , ഫറോക്ക് എസ്.ഐ വിനയൻ ആർ എസിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടി കൂടി.

ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്.

പിടിയിലായ ശ്രീജിത്ത് കാസർക്കോടു നിന്നും വൻ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി റൂം എടുത്ത് വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് സിറ്റിയിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് കൊടുത്ത് വിൽപന നടത്തുകയായിരുന്നു. ശ്രീജിത്ത് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ലഹരിയുമായി ബന്ധമുള്ള ആളുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ കുറിച്ചുള്ള അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, അതുൽ . ഇ വി , അഭിജിത്ത്. പി, ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
ഫറോക്ക് സ്റ്റേഷനിലെ സുബീഷ് , പ്രജിത്ത് , ജിതിൻ , സജു എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close