KERALAlocaltop news

മികവ് തെളിയിച്ചവരെ ആദരിച്ച് തിളക്കം 2024; ലഹരിക്കെതിരേ ഉപജില്ലാ ഫുട്‌ബോൾ 28ന്

 

മുക്കം: പഞ്ചായത്ത്, ഉപജില്ലാ തലത്തിൽ നടന്ന വിവിധ മേളകളിൽ മികവ് തെളിയിച്ചവരെ കക്കാട് ജി.എൽ.പി സ്‌കൂളിൽ ആദരിച്ചു. തിളക്കം 2024 എന്ന പേരിൽ നടന്ന പരിപാടി മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും അവർ വിതരണം ചെയ്തു.

സ്‌കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക ജാനീസ് ജോസഫ്, ടി.പി.സി മുഹമ്മദ് ഹാജി, വിവിധ എൻഡോവ്‌മെന്റ് സ്‌പോൺസർമാരായ മഞ്ചറ മുഹമ്മദലി മാസ്റ്റർ, ടി ഉമർ, സുലൈഖ എടത്തിൽ, ലൈലാബി തോട്ടത്തിൽ, പി സാദിഖലി മാസ്റ്റർ, എം.ടി സക്കീർ ഹുസൈൻ, സനം നൂറുദ്ദീൻ, വിനോദ് പുത്രശ്ശേരി, സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ് കുട്ടി, കോന്തലക്കിസ്സകൾ ഗ്രന്ഥകാരി ആമിന പാറക്കൽ, ഹബീബ ടീച്ചർ, കെ.എം ജലാലുദ്ദീൻ, കെ.പി ഷൗക്കത്ത്, കമറുന്നീസ മൂലയിൽ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ, ഷാക്കിർ പാലിയിൽ സംസാരിച്ചു.

സ്‌കൂൾ ലൈബ്രറിയിലേക്കുള്ള വിവിധ പുസ്തകങ്ങൾ സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ബീഗം, ലൈബ്രറി ഇൻചാർജ് ഫസീല വെള്ളലശ്ശേരി എന്നിവർ ഏറ്റുവാങ്ങി.

പരിപാടിക്ക് അധ്യാപകരായ ജി ഷംസു, റഹീം നെല്ലിക്കാപറമ്പ്, സത്യൻ, ഗീതു മുക്കം, വിജില പേരാമ്പ്ര, ഫർസാന വടകര, ഷീബ, വിപിന്യ, എസ്.എം.സി വൈസ് ചെയർപേഴ്‌സൺ ഷഹനാസ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, കെ ലുഖ്മാൻ, ഷാഹിന, നസീബ എം, സ്‌കൂൾ സ്റ്റാഫ് ടി.സി മാത്യു, സലീന മഞ്ചറ, തസ്‌ലീന സി തുടങ്ങിയവർ നേതൃത്വം നൽകി.

പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ പണിയുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യ ഘട്ട നിർമാണം പൂർത്തിയായിട്ടുണ്ട്. ഇനി തുടർ ഫണ്ടിലൂടെ അടുത്ത ഘട്ടത്തിന്റെ പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. സ്‌കൂളിൽ വർണക്കൂടാരം പദ്ധതിക്കായി എസ്.എസ്.കെയിൽനിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായ ശേഷം പ്രീപ്രൈമറി കുട്ടികൾക്കായി വർണക്കൂടാരം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അതിന്റെ 75% തുകയും ഇതിനകം ലഭ്യമായതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

1957-ൽ സ്ഥാപിതമായ കക്കാട് സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ബന്ധപ്പെട്ടവർ. കേരളത്തിലെ ഒരു സ്വകാര്യ-സർക്കാർ സ്‌കൂളുകളിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് വർഷം തോറും സ്‌കൂളിൽ വിതരണം ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസിലെ കുട്ടികൾക്കായി വിവിധ മേഖലകളിലായി അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റുകളാണ് സ്‌കൂളിൽ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ശുചിത്വത്തിൽ ഏറ്റവും മികച്ച ക്ലാസിന് പ്രസ്തുത ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും സമ്മാനിക്കുന്നുണ്ട്.

ഓരോ ക്ലാസിലെയും ടോപ്പർമാർക്കായി മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള എൻഡോവ്‌മെന്റ്, പി ഗംഗാധരൻ മാസ്റ്ററുടെ പേരിലുള്ള മലയാളം എൻഡോവ്‌മെന്റ്, തോട്ടത്തിൽ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എൻഡോവ്‌മെന്റ്, മുട്ടാത്ത് അബ്ദുൽഅസീസ് മൗലവിയുടെ പേരിലുള്ള അറബിക് എൻഡോവ്‌മെന്റ്, എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള മാത്സ് എൻഡോവ്‌മെന്റ്, എൽ.എസ്.എസ് ജേതാക്കൾക്കുള്ള മഞ്ചറ സാഹി-അസം മോൻ എൻഡോവ്‌മെന്റ്, മികച്ച ലൈബ്രറി വായനയ്ക്കുള്ള പാറക്കൽ ആലിക്കുട്ടി എൻഡോവ്‌മെന്റ്, കലാംരഗത്തെ മികവിന് തോട്ടത്തിൽ ഹുസൈൻ ഹാജി എൻഡോവ്‌മെന്റ്, കായികരംഗത്തെ മികവിന് തോട്ടത്തിൽ മെഹബൂബ് എൻഡോവ്‌മെന്റ്, പ്രീ പ്രൈമറി ടോപ്പേഴ്‌സിനും 3, 4 ക്ലാസിലെ സയൻസിനുമുള്ള എം.ടി കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാൻ എൻഡോവ്‌മെന്റുകൾക്കു പുറമെ ഏറ്റവും മികച്ച ശുചിത്വത്തിനുള്ള ക്ലാസിന് കെ.സി.സി അബൂബക്കർ എൻഡോവ്‌മെന്റുമാണ് കഴിഞ്ഞ രണ്ടുവർഷമായി സ്‌കൂളിൽ വിതരണം ചെയ്തുവരുന്നത്. പാദ-അർധ-വാർഷിക പരീക്ഷകൾക്കു പുറമെ, സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലും പ്രത്യേക അഭിരുചി പരീക്ഷ കൂടി നടത്തിയാണ് എൻഡോവ്‌മെന്റ് ജേതാക്കളെ ജൂറി അന്തിമമായി നിർണയിക്കുന്നത്.

ലഹരിക്കെതിരെ ഫുട്ബാൾ എന്ന സന്ദേശവുമായി ഇത്തവണയും സ്‌കൂൾ ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് പി.ടി.എ ഭാരവാഹികൾ അറിയിച്ചു. ഈമാസം 28ന് മംഗലശ്ശേരി മൈതാനിയിൽ നടക്കുന്ന ടൂർണമെന്റിൽ മുക്കം ഉപജില്ലയിലെ വിവിധ സ്‌കൂൾ ടീമുകൾ മാറ്റുരക്കും. ജേതാക്കൾക്കും റണ്ണേഴ്‌സിനും ട്രോഫികൾക്കു പുറമെ യഥാക്രമം 5001, 3001 രൂപ പ്രൈസ് മണിയും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close