കോഴിക്കോട് : ഒരു വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്തി അതിലുണ്ടായിരുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ ശേഷം അതേ വാരികയിൽ ജോലി ചെയ്ത മറ്റൊരു ജീവനക്കാരന് വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്താത്തത് കാരണം പെൻഷൻ നിഷേധിച്ച പി.ആർ.ഡിയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
എത്രയും വേഗം പത്രപ്രവർത്തക പെൻഷൻ തീരുമാനിക്കുന്ന മാനേജിംഗ് കമ്മിറ്റി വിളിച്ചു ച്ചേർത്ത് പരാതിക്കാരനായ കേസരി വാരികയിലെ മുൻ ജീവനക്കാരൻ ടി. വിജയകുമാറിന് പെൻഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
യഥാസമയം പെൻഷൻ അനുവദിക്കാതിരുന്നാൽ നടപടിയെടുക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മുമ്പ് കേസരി വാരിക വാർത്താ വാരികയാണെന്ന് കണ്ടെത്തി അതിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്ക് പെൻഷൻ നൽകിയിരുന്നു. എന്നാൽ കേസരി വാർത്താ വാരികയാണെന്ന് കണ്ടെത്താത്തത് കാരണം തനിക്ക് പെൻഷൻ നൽകാൻ കഴിയില്ലെന്നാണ് പി.ആർ.ഡിയുടെ വാദമെന്ന് പരാതിക്കാരൻ അറിയിച്ചു. പി.ആർ.ഡി. പരാതിക്കാരന്
പെൻഷൻ നിഷേധിച്ചതായും വിവേചനം കാണിച്ചതായും കമ്മീഷൻ കണ്ടെത്തി.