കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനത്തിന് പൊതു സമൂഹം മുസ്ലിം ലീഗിൽ നിന്നും മാതൃക സ്വീകരിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകാൻ മുസ്ലിം ലീഗ് ആസൂത്രണം ചെയ്ത ബൈത്തു റഹ്മ പദ്ധതി ലക്ഷ്യം കവിഞ്ഞ് ബഹുദൂരം മുന്നോട്ട് പോയതിന് കാരണം ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ്. വയനാട് ദുരിതാശ്വാസത്തിന് ലീഗ പ്രഖ്യാപിച്ച പദ്ധതി വൈകാതെ നടപ്പാക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവറലി ശിഹാബ് തങൾ അറിയിച്ചു. 70 വർഷം പിന്നിട്ട കോഴിക്കോട് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റിയ്യുടെ ബൈത്തുറഹ് മ വീട് നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ച് ഫ്രാൻസിസ് റോഡ് പരപ്പിൽ വീടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു. റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ.എം.കെ.മുനീർ എം.എൽ.എ. അദ്ധ്യക്ഷനായി. പത്ത് വീടുകൾക്ക് ഒരു കോടിയുടെ പദ്ധതിയാണ് റിലീഫ് കമ്മിറ്റി രൂപം നൽകി യത്.സിയസ്കോ പ്രസിഡന്റ് സി.ബി. വി. സിദ്ദീഖ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കെ.മൊയ്തീൻ കോയ സ്വാഗതംപറഞ്ഞു.കെ. കോയ കോട്ടുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ എ.വി. അൻവർ, പി.സക്കീർ, എ.സഫറി, ടി.പി.എം. ജിഷാൻ, കൗൺസിലർമാരായ കെ.സി. ശോഭിത, എസ്. കെ.അബൂ ബക്കർ, കെ. റംലത്ത്,ആയിശബി പാണ്ടികശാല, ശുഹൈബ് മുഖദാർ, എം.എം കാതിരിക്കോയ,പാളയം പി.മമ്മത് കോയ, അഡ്വ.പി.എം. ഹനീഫ്, പി.ടി.മുഹമ്മദലി, എ.ടി.മൊയ്തീൻ കോയ സി.ടി.സക്കീർ ഹുസൈൻ, അനസ് പരപ്പിൽ, എം.പി. കോയട്ടി, എൻ.വി. കോയമോൻ, ഇ.പി. അശ്റഫ്, ഷബ്നം പയ്യാനക്കൽ, പി.എം.റംല, ആയിശബിടിച്ചർ,സി. നാദിയ, എൻ.കെ.വി. അഷറഫ് എന്നിവർ പങ്കെടുത്തു. അഡ്വ. എസ്.വി.ഉസ്മാൻ കോയ നന്ദി പറഞ്ഞു.