KERALA
പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ വി കെ സനോജ്

തിരുവന്തപുരം: സംസ്ഥാനത്തെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ വി കെ സനോജ് രംഗത്ത്്. ആര്‍ എസ് എസ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി കെ സനോജ് കുറ്റപ്പെടുത്തി. തങ്ങള്‍ തലയില്‍ മുണ്ടിട്ട് പി എം ശ്രീ നടപ്പിലാക്കിയെന്ന് അന്ന് പറഞ്ഞവരാണ് ഇന്ന് ഭരിക്കുന്നതെന്നും സനോജ് പറഞ്ഞു. തലയില്‍ മുണ്ടാണോ ചാക്ക് ആണോ വി ഡി സതീശനും ടീമും ഇപ്പോള്‍ ഇട്ടിരിക്കുന്നത്, അറബിക്കടലില്‍ വെള്ളം വറ്റിയിട്ടില്ല എന്ന് മന്ത്രി കെഎം ഷാജിയെ ഓര്‍മിപ്പിക്കുന്നു ചവറ്റുകൊട്ടയില്‍ എറിയുമെന്നു പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ ഉണ്ട് സതീശന്റെ വാക്കും പഴഞ്ചാക്കും ഒന്നാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആനുകൂല്യം സ്വീകരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മുന്‍മന്ത്രി വി ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോഴാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത് . ലഭിച്ചത് എസ് എസ് കെ ഫണ്ടാണെന്നും പി എം ശ്രീയുമായി ഈ ഫണ്ടിന് യാതൊരു ബന്ധവുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.




