KERALA

ലഹരിക്കേസ് ;പ്രതികളാകുന്ന സ്ത്രീകളുടെ ഫോട്ടോ എടുക്കാനോ പ്രചരിപ്പിക്കാനോ പാടില്ല

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തരുതോന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീക്കാനും പാടില്ല്. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

https://youtu.be/fh7MjHFqS2k?si=gBquCu8-XvavpHE4

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close