
കോഴിക്കോട്: 2025-26 സാമ്പത്തിക വർഷത്തിൽ രണ്ട് പുതിയ ശാഖകൾ ആരംഭിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊടുവള്ളി വാവാട് പ്രദേശത്ത് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. രണ്ടാം ശാഖ 2026 ഓഗസ്റ്റിൽ നിലമ്പൂരിൽ തുറക്കും. കൂടാതെ 2026 അവസാനത്തോടെ പെരിന്തൽമണ്ണയിലും പുതിയ ബ്രാഞ്ച് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
2027-ൽ എറണാകുളം, കൊല്ലം ജില്ലകളിൽ ശാഖകൾ ആരംഭിക്കാനും തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്രാഞ്ച് എന്ന ലക്ഷ്യത്തോടെ പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് തീരുമാനം. 2028-ൽ കേരളത്തിന് പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും, 2029 അവസാനത്തോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ ബ്രാഞ്ച് എന്ന ലക്ഷ്യത്തോടെ മുന്നേറാനുമാണ് കമ്പനിയുടെ പദ്ധതി.
പുതിയ ബിസിനസ് സംരംഭമായി എല്ലാ ബ്രാഞ്ചുകളിലും ഒപ്റ്റിക്കൽ ഷോറൂമുകൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി റോഡ് ഫോഴ്‌സ് വീൽ അലൈൻമെന്റ് (Road Force Wheel Alignment) സാങ്കേതികവിദ്യ അവതരിപ്പിച്ചതും മുക്കം ടയേഴ്സാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടയർ, അലോയ് വീൽ കമ്പനികളുടെ അംഗീകൃത ഡീലറായ സ്ഥാപനം, ആധുനിക വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ്, എ.സി. ടെക്നിക്കൽ സർവീസുകൾ ഉൾപ്പെടെയുള്ള വിവിധ വാഹന സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
സ്ഥാപനത്തിന്റെ പ്രമോഷൻ ഓഫറിന്റെ ഭാഗമായി ടയറുകൾക്കും അലോയ് വീലുകൾക്കും 30 മുതൽ 50 ശതമാനം വരെ വിലക്കിഴിവും, വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ് സേവനങ്ങൾക്ക് 25 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചു.
കമ്പനിയുടെ ഭാവി വികസന പദ്ധതികളും സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളും സംബന്ധിച്ച പ്രഖ്യാപനം 2026 ഓഗസ്റ്റ് 5-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സി.എം.ഡി. ഒ.എ. കുര്യാക്കോസ്, ഡയറക്ടർ ഐവിൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് അംഗീകരിച്ചത്.
https://youtu.be/b6G5AVP68ks?si=2qh0nN7u420v1H9i
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി മുക്കം ടയേഴ്സ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി മുക്കം ടയേഴ്സ്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലും കേരളത്തിന്റെ തെക്കൻ മേഖലകളിലുണ്ടായ മിന്നൽ പ്രളയത്തിലും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് തുക നൽകിയത്.
കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2026 ഓഗസ്റ്റ് 5-ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒ.എ. കുര്യാക്കോസും (O.A. Kurikose) ഡയറക്ടർ ഐവിൻ കുര്യാക്കോസും (Ivin Kurikose) തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ദുരന്തബാധിതരെ സഹായിക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം നൽകിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ദുരിതഘട്ടങ്ങളിൽ പൊതുസമൂഹത്തോടൊപ്പം നിലകൊള്ളുന്ന സ്ഥാപനമെന്ന നിലയിൽ ഇനിയും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
https://youtu.be/DiatVGA-RbQ?si=TNzlB_nbsN0nWWuI



