KERALA

മുഖം മൂടുന്ന നിഖാബ് നിരോധിക്കണം;എംഎൻ കാരശ്ശേരി

 

കോഴിക്കോട്: പ്രിയദര്‍ശിനി ബസില്‍ മുഖം മൂടുന്ന പര്‍ദയിട്ട് ഒരു പുരുഷന്‍ കയറിയാല്‍ അയാളെ എങ്ങനെ തിരിച്ചറിയുമെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി. മുഖം മൂടുന്ന പര്‍ദയായ നിഖാബ് എന്തുകൊണ്ടാണ് വലിയൊരു നിയമപ്രശ്‌നമായി മാറുന്നതെന്ന് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ വാദം മുന്നോട്ടുവെച്ചത്.മുഖം മൂടുന്ന പര്‍ദ സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വെറുമൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമല്ലെന്നും ഗുരുതരമായ നിയമപ്രശ്‌നമാണെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി, നിഖാബ് ധരിച്ച ഒരു പുരുഷന്‍ ബസില്‍ കയറിയാല്‍ കണ്ടക്ടര്‍ക്ക് പര്‍ദ പൊക്കി സംശയനിവാരണം നടത്താന്‍ കഴിയുമോ എന്നും ചോദിച്ചു. മുഖം മൂടുന്ന പര്‍ദയായ നിഖാബ് പൂര്‍ണ്ണമായും നിരോധിക്കേണ്ടതുണ്ടെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.

https://youtu.be/b6G5AVP68ks?si=N_7m6_BXV2LsVibx

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close