
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് മുലപ്പാല്‍ ബാങ്ക് ആരംഭിക്കും.ജനുവരിയിളാണ് പ്രവര്‍ത്തനം ആരംഭിക്കുക .അമ്മയുടെ മുലപ്പാല്‍ ലഭിക്കാത്ത ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും ശാസ്ത്രീയവുമായി സംസ്‌കരിച്ചതുമായ മുലപ്പാല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെച്ചെലവ് 70 ലക്ഷമാണ്.
ഇതിന്റെ ലക്ഷ്യംഅമ്മമാരില്ലാത്തതോ അല്ലെങ്കിൽ അമ്മമാർക്ക് മുലപ്പാൽ നൽകാൻ കഴിയാത്തതോ ആയ നവജാത ശിശുക്കൾക്ക് സുരക്ഷിതമായി മുലപ്പാൽ ലഭ്യമാക്കുകയാണ്
മുലപ്പാല്‍ ദാനം ചെയ്യാന്‍ തയ്യാറായി പലരും ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുന്നുണ്ട്. തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയില്‍ രണ്ടു വയസില്‍ താഴെയുള്ള 80 കുട്ടികളുണ്ട്. പാല്‍ ലഭ്യതയനുസരിച്ച് എല്ലാ ജില്ലകളിലുമുള്ള കുട്ടികള്‍ക്കും നല്‍കും.
ആദ്യ ഘട്ടം ശിശുക്ഷേമ സമിതിയിലും പിന്നീട് ടെക്നോപാര്‍ക്കിലും സെക്രട്ടറിയേറ്റിലും മുലപ്പാല്‍ സംഭരണികള്‍ തുടങ്ങാനാണ് പദ്ധതി.




