KERALAlocalOthers

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമോറിയൻസ് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

 

കോഴിക്കോട്: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി പ്രൊവിഡൻസ് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമോറിയൻസ് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും കൈമാറി.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിച്ച് ലുങ്കി, നൈറ്റി, തോർത്ത്, എന്നിവയുൾപ്പെടെയുള്ള അവശ്യസാധനങ്ങളാണ് ക്ലബ് ശേഖരിച്ച് എത്തിച്ചത്.

ക്യാമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമോറിയൻസ് പ്രസിഡന്റ് ലയൺ ബാബു ചിറമൽ ദുരിതാശ്വാസ സാമഗ്രികൾ വെങ്ങേരി വില്ലേജ് ഓഫീസർ  സജിനയ്ക്ക് കൈമാറി. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചാണ് ക്ലബ്ബ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്.

പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായം തുടർന്നും ലഭ്യമാക്കാൻ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമോറിയൻസ് പ്രതിജ്ഞാബദ്ധമാണെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close