
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളും മാറ്റി വച്ചു,പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. പിഎസ്സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.




