EDUCATIONKERALA

സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത . മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

അതേസമയം മഴയെ തുടർന്ന് സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകൾക്ക് അവധിയില്ല.കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

https://youtu.be/xFsSRwO7pm0?si=RtG0UjT1UaLWzV9l

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close