KERALA

നാളെ മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല

തിരുവനന്തപുരം: നാളെ മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല. പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് പിന്മാറി ബിവറേജസ് കോര്‍പ്പറേഷന്‍. പദ്ധതി പിന്‍വലിക്കാന്‍ ബെവ്‌കോ എംഡി ഉത്തരവിറക്കി. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചായിരുന്നു പദ്ധതി.ജീവനക്കാര്‍ക്ക് ജോലിഭാരവും പരിസ്ഥിതിപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. തിരുവനന്തപുരത്തും കണ്ണൂരിലുമായി 20 ഔട്ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി തുടങ്ങിയത്.പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്ലെറ്റില്‍ തിരിച്ചെത്തിക്കുമ്പോള്‍ 20 രൂപ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ഈപദ്ധതി.

 

https://youtu.be/kUKRxW02bWo?si=hud6ab6EoBpH8fm_

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close