
തിരുവമ്പാടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ മുക്കം സാൻജോ പ്രതീക്ഷാ ഭവനിലെ കുട്ടികളോടൊപ്പം കുടുംബ സംഗമം നടത്തി.
തിരുവമ്പാടി എംഎൽഎ സി കെ കാസിം മുഖ്യ അതിഥിയായിരുന്നു. തിരുവമ്പാടിയുടെയും വയനാടിന്റെയും വികസന ചരിത്രത്തിൽ നാഴികക്കല്ലാവുന്ന ആനക്കാം പോയിൽ- കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണം ഉടൻ പുനരാരംഭിക്കണം എന്ന് ക്ലബ് കുടുംബ കൂട്ടായ്മ എംഎൽഎയോട് ആവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച അന്വേഷണ നടപടികൾ പൂർത്തീകരിച്ചു കൊണ്ട് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മാണം ഉടൻ പുനരാരംഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ ഉറപ്പു നൽകി. നിർമ്മാണം നിർത്തിവയ്ക്കും എന്ന ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണ് എന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ എം ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണി ജേക്കബ്, ശ്രീ കെ ടി സെബാസ്റ്റ്യൻ,
സണ്ണി തോമസ്, ബെന്നി ആനക്കല്ലേൽ, അനീഷ്, സിസ്റ്റർ ആൻ ഗ്രേസ്, സിസ്റ്റർ ഡാനി ജോൺ എന്നിവർ സംസാരിച്ചു. സാൻജോ പ്രതീക്ഷാ ഭവനിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .




