തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. മദ്യശാലകള്‍ നാളെ തുറക്കും. ബവ്ക്യൂ ആപ്പില്‍ ബുക്കിംഗ് ആരംഭിച്ചു. കണ്ടെയിന്മെന്റ് സോണുകളിലും ഹോട് സ്പോട്ടുകളിലും നിലവില്‍ തുടരുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം.
ഇനി മുതലുള്ള ഞായറാഴ്ചകളില്‍ സാധാരണ ദിവസങ്ങളെ പോലെ മുന്നോട്ട് പോകാമെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി നൂറ് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഞായറാഴ്ചകളിലെ അടച്ചിടല്‍ ഒഴിവാക്കുന്നത്.