KERALA
ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു . സംഭവത്തില്‍ കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്.കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി പറഞ്ഞു.തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ പ്രദര്‍ശന പരിപാടിയിലാണ് രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയെന്ന് കാട്ടി എന്ന് കാട്ടി 200 ഓളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
https://youtu.be/CEu4Z5V2G6c?si=PqbxRI1CWN5qK1Vj




