INDIAPolitics

ദേശീയഗീതം അപമാനിച്ചാൽ മൂന്നുവർഷം വരെ തടവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതം വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച പ്രധാനപ്പെട്ട ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിലവിലുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന് കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെയുംദേശീയ ഗീതത്തെ അവഹേളിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.

https://youtu.be/Ff3iuy9xqfI?si=Pc8tlsixkH-SIU8r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close