INDIAKERALAlocalNationalOtherstop news

നിരാലംബരുടെ നല്ല ഇടയന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: അന്ത്യവിശ്രമം ഉത്ഥിതനായ ഈശോ ചിത്രത്തിന് ചാരേ

ഫാ. അബ്രഹാം പള്ളിവാതുക്കലിന് വിടചൊല്ലി വിശ്വാസികൾ

കോഴിക്കോട് : കരുണയും ആർദ്രതയും ജീവിതസപര്യയാക്കി നിരാലംബർക്കായി ജീവിതം മാറ്റി വെച്ച ഈശോ സഭയുടെ നല്ല ഇടയന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച്ച കോഴിക്കോട് അന്തരിച്ച ഈശോസഭാ വൈദികൻ ഫാ. അബ്രഹാം പള്ളിവാതുക്കലിന് അന്തിമോപചാരമർപ്പിക്കാൻ രണ്ട് ദിനങ്ങളിലായി ആയിരങ്ങളാണ് ഈശോ സഭാ ആസ്ഥാനമായ മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിലേക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് ജസ്യൂട്ട് പ്രോവിൻസ് ഹൗസിലെ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മുഖ്യ കാർമ്മികനായി. താമരശേരി ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട രൂപതാ വികാരി ജനറാൽ മോൺ ജെൻസൺ പുത്തൻവീട്ടിൽ, മാനന്തവാടി, താമരശേരി രൂപതാ വികാരി ജനറൽമാർ , ഈശോ സഭാ പ്രൊവിൻഷ്യൽ ഫാ. ഹെൻറി, വികാരി. ഫാ. സോണി തോമസ്, ഫാ. ഇ.പി മാത്യു, ഫാ ടോണി എടാട്ട്  തുടങ്ങി നിരവധി പേർ ശുശ്രൂഷയിൽ പങ്കെടുത്തു. രണ്ട് മണിക്കൂറിലധികം നീണ്ട സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ക്രൈസ്റ്റ്ൾ ഹാൾ സെമിത്തേരിയിൽ ഉത്ഥിതനായ ഈശോയുടെ പൂർണ്ണകായ ചിത്രത്തിന് ചാരേയുള്ള കല്ലറയിലാണ് ഫാ. പള്ളിവാതുക്കലിന് അന്ത്യവിശ്രമം ഒരുക്കിയത്. ജീസസ് യൂത്ത് എന്ന ആധ്യാത്മിക പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ഫാ. പള്ളിവാതുക്കലിനെ ഒരുനോക്കൂ കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ജീസസ് യൂത്ത് പ്രവർത്തകർ മലാപ്പറമ്പിലെത്തി. ഇടവക ജനങ്ങൾക്ക് യഥാർത്ഥ വഴികാട്ടിയായും മാർഗദീപമായും പ്രവർത്തിച്ച ഫാ. പള്ളിവാതുക്കലിൻ്റെ സംസ്‌കാര ശുശ്രൂഷകളിൽ ഇടവകാംഗങ്ങൾ നിറ സാന്നിധ്യമായി. ജീസസ് യൂത്തിനെ
സഭയ്ക്കകത്തെ ശക്തമായ
ആത്മീയ പ്രസ്ഥാനമാക്കി വളർ ത്തിയതും ഫാ. അബ്രഹാമാണ്. കരിസ്മാറ്റിക് നവീകരണ മുന്നേ റ്റത്തിൻ്റെ ( കെഎസ് ടി) ചെയർ മാൻ, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലക ളിൽ ദീർഘകാലം പ്രവർത്തിച്ചു.

വേദികളിൽ പ്രസംഗിക്കുന്ന ആത്മീയഗുരു മാത്രമായിരുന്നില്ല അദ്ദേഹം. യുവാക്കളുടെയും കുടുംബങ്ങളുടെയും സന്തോ ഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നടന്ന സ്നേഹ സാന്നിധ്യ മായിരുന്നു. ആർക്കെങ്കിലും തെറ്റുപറ്റുകയോ ഉത്തരവാദിത്വ ങ്ങളിൽ വീഴ്ചവരുത്തുകയോ ചെയ്താൽ ശാസനയേക്കാൾ സ്നേഹമാണ് അദ്ദേഹം തിര ഞ്ഞെടുത്ത തിരുത്തൽ മാർഗം.

 

ആറു വർഷമായി മലാപ്പറമ്പ് ക്രൈസ്‌റ്റ് ഹാളിൽ വിശ്രമജീവി തം നയിക്കുകയായിരുന്നു ഫാ. അബ്രഹാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close