EDUCATION
യുവാക്കളോട് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി

ദില്ലി: യുവാക്കളോട് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി . കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ യുവാക്കൾ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ല നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും നന്ദി. കഴിഞ്ഞ ദിവസം രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് വീഡിയോ കണ്ടത്. നന്ദിയറിയിച്ചുള്ള വിഡിയോയും ആദ്യ 30 മിനിട്ടിൽ 10 ലക്ഷത്തോളം പേർ കണ്ടു. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് 10 ലക്ഷം ഫോളോവേഴ്സ് കൂടിയത് ഇതോടെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി വർദ്ധിച്ചു. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.




