
കോഴിക്കോട്: എംഡിഎംഎ ഇടപാട് കേസില്‍ ബന്ധമില്ലെന്നും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചോളു അത് മൈനസ് ആണെന്നും എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുന്‍ കായിക പരിശീലക മരുതോങ്കര സ്വദേശി കെസി കീര്‍ത്തന പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതു വഴിയാണ് കീര്‍ത്തന മാധ്യമങ്ങളോടു ഇക്കാര്യം വിളിച്ചുപറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെ കീര്‍ത്തനയെ വടകര എന്‍ഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.എംഡിഎംഎ ഇടപാടുമായി ബന്ധമില്ല, ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല, എന്റെ ബാങ്ക് അക്കൗണ്ടുകള്‍ മൈനസ് ആണ്. ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളില്‍ ലോണ്‍ അടവ് മൈനസ് ആണ്. ഞാനൊരു അധ്യാപികയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടു നടത്തില്ലെന്നും ഇക്കാര്യം മാധ്യമങ്ങള്‍ എങ്കിലും തിരിച്ചറിയണമെന്നും’ കീര്‍ത്തന ചോദ്യം ചെയ്യലിനായികൊണ്ടു പോകവെ പറഞ്ഞു.




