INDIAPoliticsTechnologyVIDEOVIRAL
കാവേരി നദീജല തര്‍ക്കത്തില്‍ ഒടുവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ഏറെ നാളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ ഒടുവില്‍ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കാവേരി വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം മുഖ്യമന്ത്രി വിജയ് വിശദീകരിച്ചത്. കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറായതും ബെംഗളൂരു സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതും പ്രശ്‌നത്തിന് നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് വിജയ് നിയമസഭയില്‍ വ്യക്തമാക്കി.’തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ഏത് അപമാനവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്. ചിരവൈരികളായ രാജ്യങ്ങള്‍ പോലും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍, അയല്‍സംസ്ഥാനവുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നാണ് വിജയ് ചോദിച്ചത്.




