
കണ്ണൂര്‍: ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതിയായ യുവതിയെ പൊലീസ് പിടികൂടി കണ്ണൂര്‍ ടൗണ്‍ പൊലീസ്. വയോധികയ്ക്ക് സഹായത്തിനെന്ന വ്യാജേന വീട്ടില്‍ അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ് .ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെ (48) ആണ് പയ്യന്നൂരില്‍ വച്ച് പൊലീസ്പിടികൂടിയത്. താഴെ ചൊവ്വ കീഴുത്തള്ളിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകള്‍ നിലയില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സവിതയും കേസിലെ മറ്റൊരു പ്രതിയായ ഷിനേഷും. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി സവിതയുടെ നിര്‍ദ്ദേശപ്രകാരം കൂടെയുണ്ടായിരുന്ന ഷിനേഷ് (52) മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാല കവരുകയായിരുന്നു. മോഷണത്തിന് ശേഷം ഇരുവരും ചേര്‍ന്ന് മാല കണ്ണൂരിലെ ജ്വല്ലറിയില്‍ വിറ്റ് പണമാക്കി മാറ്റി. തുടക്കത്തില്‍ ചോദ്യം ചെയ്തപ്പോള്‍ തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് സവിത ഉറച്ചുനിന്നത്. എന്നാല്‍ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇവര്‍ നാടുവിടുകയായിരുന്നു.
https://youtu.be/2NlPsy60VtM?si=oEODd3H9Bs4QR47f




