KERALA
എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരും; എക്സിറ്റ് പോൾ ഫലത്തിൽ യോഗ്യനായ മുഖ്യമന്ത്രി പിണറായി വിജയൻ-എം വി ഗോവിന്ദൻ

തിരുവനന്തപുരം:സർവേ ഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും എ ൽ ഡി എഫിന് നല്ല വിജയസാധ്യതയാണ് സർവേ ഫലത്തിലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ഭരണവിരുദ്ധ വികാരമില്ലെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ടന്നും അതിനാലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി പിണറായി വിജയനെത്തനെ ജനം എക്സിറ്റ് പോളിലൂടെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽകേരളത്തിൽ ബിജെപി 14 സീറ്റുകൾ വരെ നേടുമെന്ന സർവേ ഫലങ്ങളെ എം.വി. ഗോവിന്ദൻ തള്ളിക്കളഞ്ഞു. ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും ഇത്തരത്തിലുള്ള സർവേകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പരിഹസിച്ചു.ചില മാധ്യമങ്ങൾ യുഡിഎഫിനെ വിജയിപ്പിച്ചേ തീരൂ എന്ന വാശിയോടെയാണ് സർവേകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങൾ ഒരു റിപ്പോർട്ടിനെയും അന്ധമായി വിശ്വസിക്കുന്നില്ല ഞങ്ങളുടെ വിശ്വാസം ജനങ്ങളിലാണ്. ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എൽഡിഎഫിന് യാതൊരു തരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്നും പൂർണ്ണമായ ആത്മവിശ്വാസത്തോടെയാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




