crimeKERALAlocalOtherstop newsVIRAL

എങ്കിലുമെൻ്റെ തെങ്ങേ, നിനക്ക് ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ! : അതിർത്തി തർക്കത്തിൽ ചിരി ഉയർത്തി ഹൈകോടതി

 

എറണാകുളം: അതിരിൽ നിൽ ക്കുന്ന തെങ്ങിൻ്റെ പേരിൽ അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നു തിരു വനന്തപുരം നെടുമങ്ങാട് സ്വദേശി നൽകിയ ഹർജിയിൽ ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേ ഹിക്കുക’ എന്ന ബൈബിൾ വചനം ഇരുവർക്കും ഉപദേശ മായി നൽകി ഹൈക്കോടതി. അടിയന്തര സഹായത്തിന് അയൽവാസി മാത്രമേയുണ്ടാകൂവെന്ന്  ഇരുവരും ഓർക്കണമെന്നും ഇത് മനസ്സിൽ വച്ച് ഈ നിസ്സാര പ്രശ്നം ഒരുമിച്ച് ചായ കുടിച്ച് പരിഹ രിക്കാനും ജസ്റ്റിസ് പി.വി.കു ഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.

കോടതിയുടെ സമയം പാ ഴാക്കിയതിന് ഹർജിക്കാരന് പിഴ ചുമത്തേണ്ടിയിരുന്നെങ്കിലും കേസിലെ കക്ഷികൾ കാ ണിക്കുന്നതു പോലുള്ള കടുത്ത നിലപാടുകൾക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. കക്ഷികളുടെ വാശിയാണ് നി സ്സാര പ്രശ്‌നത്തെ ഇത്രത്തോളം എത്തിച്ചതെന്നും കോടതി പറഞ്ഞു.

അയൽവാസിയുടെ തെങ്ങ് തനിക്കും കുടുംബത്തിനും വലിയ നഷ്ടമുണ്ടാക്കുന്നെന്നു കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കാറ്റത്തു തെങ്ങ് തൻ്റെ വീട്ടിലേ ക്ക് മറിയാൻ സാധ്യതയുണ്ടെന്നും തേങ്ങ വീണ് വാഹന ങ്ങൾക്കടക്കം കേടുപാടുണ്ടായെന്നും ചൂ ണ്ടിക്കാട്ടി.

ഇക്കാര്യ ത്തിൽ വിവിധ തലത്തിൽ അധികൃതർ സ്വീ കരിച്ച നടപടികൾ കോടതി വിലയിരുത്തി. പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷി തെങ്ങ് കമ്പികൊണ്ട് വലിച്ചുകെട്ടുക.യും മുകൾ ഭാഗത്ത് വലയിടുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാ പനങ്ങൾക്കായുള്ള ഓംബു ഡ്‌സ്‌മാനും അപകടം ഒഴിവാ ക്കാൻ നിർദേശങ്ങൾ നൽകി.

എന്നാൽ ഹർജിക്കാരൻ ഇതുകൊണ്ടൊന്നും തൃപ്തനായില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. ഇതിനുള്ള പ്രതിഫലമായ ഒരു ലക്ഷം രൂപ വഹിക്കാ നും ഹർജിക്കാരൻ തയാറായി.

തെങ്ങിന് ബലക്ഷയമില്ലെന്നും വലിച്ചുകെട്ടിയിട്ടുണ്ടെന്നും തേങ്ങ നിലംപതിക്കാതിരിക്കാൻ മുൻകരുതലുണ്ടെന്നും കമ്മിഷൻ ചിത്രങ്ങൾ സഹിതം റി പ്പോർട്ട് നൽകി.

എന്നാൽ തെങ്ങുകയറ്റക്കാരൻ വെട്ടിയിട്ട ഓല തന്റെ പറമ്പിലേക്ക് വിണുവെന്ന ആരോപണ വുമായി ഹർജിക്കാരൻ വീണ്ടും വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കി.

തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ ഈ തർക്കം കണ്ട് ചിരിക്കു മായിരുന്നു എന്നും സ്വയം നിലംപതിക്കാൻ സാധിച്ചിരുന്നെങ്കിൽ തെങ്ങ് അത് ചെയ്‌ത് തർക്കം ഒഴി വാക്കിയേ നെ എന്നും കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close