
ചെന്നൈ:വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ആദ്യ ബജറ്റ്
. തമിഴ്നാടിനെ 1.5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ധനമന്ത്രി എന്‍ മാരി വില്‍സണ്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നാണ് ് മാരി വില്‍സണ്‍ പറഞ്ഞത് സംസ്ഥാനത്തെ കടം വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചു.വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്ക നാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം നല്‍കുന്ന തായ്മാമന്‍ തങ്ക മോതിരം പദ്ധതിക്കായി 560 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.




