
കോഴിക്കോട് :
ഫിയാസ്റ്റോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ ബാസ്കറ്റ്ബാൾ ടൂർണ മെൻറ് ഏപ്രിൽ ആറു മുതൽ പന്ത്രണ്ടു വരെ നടക്കും.
50 വർഷം പിന്നിടുന്ന ഫിയാസ്റ്റോ ക്ലബ്ബ് ഈ വർഷം നടത്തുന്ന ടൂർണമെന്റിൽ പുരുഷ-വനിതാ വിഭാഗത്തിൽ ഇന്ത്യയിലെ ഒന്നാം നിര ക്ലബ്ബുകളും സ്ഥാപന ങ്ങളും പങ്കെടുക്കും.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ഐ.സി.എഫ്. ചെന്നൈ, ഇന്ത്യൻ ബാങ്ക്, ചെന്നൈ, കെ.എസ്.ഇ.ബി. തിരുവനന്തപുരം, യംഗ് ഓറിയോൺ, ബാംഗ്ലൂർ, എന്നീ ടീമുകളും, വനിതാ വിഭാഗത്തിൽ സൗത്ത് സെ ൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, കൽക്കത്ത, കെ.എസ്.ഇ.ബി. തിരുവനന്തപുരം, സൗത്ത് വെസ്റ്റേൺ റെയിൽവേ ഹുബ്ലി തുടങ്ങിയ ടീമുകളും പങ്കെടുക്കും.
ഇന്ത്യയിലെ തന്നെ മികച്ച പുരുഷ വനിതാ താരങ്ങളെ അണിനിരത്തുന്ന ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറ് കോഴിക്കോട് മാനാഞ്ചിറ മൈതാനി യിലെ ഡോ. സി.ബി.സി. വാരിയർ ബാസ്കറ്റ്ബാൾ കോർട്ടിലാണ് നടക്കുക



