KERALA
കാലവര്‍ഷം ;മഴയുടെ അളവില്‍ വലിയ കുറവ്

തിരുവനന്തപുരം : കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസം പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്.സംസ്ഥാനത്ത് 12 ജില്ലകളിലും ലഭിക്കേണ്ട മഴയുടെ അളവ് ശരാശരിയേക്കാള്‍ കുറവാണ്. കോട്ടയം,തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് മഴ സാധാരണ നിലയില്‍ കിട്ടുന്നത്. എറണാകുളം മുതല്‍ വടക്കോട്ടാണ് മഴ കൂടുതല്‍ ലഭിക്കുന്നത്. വടക്കന്‍ മലബാറില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മറ്റിടങ്ങളിലെല്ലാം നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്.
https://youtu.be/sURuPuHz4pI?si=anilZWUQXdi-llPP




