കോഴിക്കോട് : കർഷക സംഘം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കാർഷികമേഖല നേടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ കർഷകസംഘം ടൗൺ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽസെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സുരേഷ്കുമാർ, കെ. രാജചന്ദ്രൻ , എം. എം പത്മാവതി എന്നിവർ സംസാരിച്ചു. തുടർന്ന് ഇലക്കറികളുടെ പ്രാധാന്യത്തെകുറിച്ച് സംഘടിപ്പിച്ച ഇലക്കറി മേളയിൽ പത്മനാഭൻ ഊരാളുങ്കൽ , അബൂബക്കർ പൂക്കാട് എന്നിവർ സംസാരിച്ചു. എം.കെ ജയപ്രകാശൻ അധ്യക്ഷനായി. സി. പി. കൃഷ്ണകുമാർ സ്വാഗതവും, കെ. പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.




