
രക്ഷകരില്ലാത്ത നഗരമായി കോഴിക്കോട് :
തീപിടുത്തം വിടാതെ പിന്തുടരുന്ന കോഴിക്കോട് നഗരത്തിലെ വ്യാപാരികളുടെയും ജനങ്ങളുടെയും രക്ഷകരായിപ്രവർത്തിച്ച അഗ്നി രക്ഷാ സേനയെ മീഞ്ചന്ത യൂണിറ്റിലേക്ക് മാറ്റിയ നടപടി സർക്കാർ പുന:പരിശോധിക്കണമെന്നും കോഴിക്കോട് സിറ്റിക്കുള്ളിൽ സ്ഥലം കണ്ടെത്തി നിലനിർത്തണമെന്നും വ്യാപാരി വ്യവസായി സിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു
ട്രഫിക്ക് ബ്ലോക്ക് രൂക്ഷമായ സിറ്റിക്കുള്ളിലേക്ക് അപകട സമയത്ത് പരിസര പ്രദേശങ്ങളിൽ നിന്നും ഫയർഫോഴ്സ് വാഹനം എത്തിച്ചേരുന്നത് പ്രയാസമാണ് ഇത് അപകടങ്ങളുടെ ഗതി തന്നെ മാറിപ്പോവുന്ന സ്ഥിതി ഉണ്ടാക്കും ഈ കാര്യം അടിയന്തര വിഷയമായി പരിഗണിച്ച് ഈ നീക്കത്തിൽ നിന്നും പിൻമാറണമെന്നകാര്യം അധികാരികളെ അറിയിക്കാനും ആവശ്യമെങ്കിൽ മറ്റ് പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം കൊടുക്കാനും കൺവെൻഷൻ തീരുമാനിച്ചു
സെക്രട്ടറി,വരുൺഭാസ്‌ക്കർ,സുനിൽകുമാർ. സി മൊയ്തീൻകോയ എന്നിവർ സംസാരിച്ചു



