KERALA

സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎല്‍എ ജി. സുധാകരന്‍

ആലപ്പുഴ : പൊതുവേദിയിൽ സിപിഎമ്മിനെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് എംഎല്‍എ ജി. സുധാകരന്‍. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്ന് ചോദിച്ച സുധാകരന്‍ .സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും പറഞ്ഞു. തന്റെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാര്‍ച്ചില്‍ പൊലീസിനെയും ജി. സുധാകരന്‍ വിമര്‍ശിച്ചു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാര്‍ അറിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയിലെ റസിഡന്‍സ് അസോസിയേഷന്‍ യോഗത്തിലാണ് സിപിഎമ്മിനെതിരെ സുധാകരന്‍ വീണ്ടും ആഞ്ഞടിച്ചത്.

https://www.youtube.com/watch?v=w87RrwMti_Y

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close