
കോഴിക്കോട് : കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്വര്‍ണ്ണമാല പിടിച്ച് പറിച്ചു കൊണ്ട് പോയ കേസിലെ പ്രതി ചേവായൂര്‍ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടില്‍ ഷഹനൂപ് എന്ന എക്സിക്യൂട്ടീവ് സ്നാച്ചർ (26 ) നെ കുന്ദമംഗലം പോലീസ് പിടികൂടി.
06.07.26 തിയ്യതി വൈകുന്നേരം ചാത്തമംഗലം സ്വദേശിനിയും വയോധികയുമായ ദേവകി ആനപ്പാറ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണിച്ച് തിരികെ ചാത്തമംഗലം കള്ള് ഷാപ്പ് ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിനു സമീപം വെച്ച് പരാതിക്കാരിയുടെ പിറകില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വന്ന പ്രതി ദേവകി അമ്മയോട് വഴി ചോദിച്ചു വഴി പറഞ്ഞുകൊടുത്ത ശേഷം അല്പം മുന്നോട്ട് പോയി തിരിച്ച് പരാതിക്കാരിയുടെ അടുത്തേക്ക് വന്ന് പരാതിക്കാരിയുടെ കഴുത്തിലണിഞ്ഞിരുന്ന ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ പ്രതി പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയും പ്രതിയെ മിംസ് ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സാബു നാഥ്, മാത്യൂസ്, ഷക്കീബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ഷമീര്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ അബ്‌ദുഹ്മാൻ, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ മാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയ്ക്ക് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ 2023 സെപ്റ്റംബര്‍ മാസം കടത്തനംപുറത്ത് താഴം എന്ന സ്ഥലത്ത് വെച്ച് യുവതിയുടെ കഴുത്തിൽ ധരിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോട്ടോർ സൈക്കിളിൽ വന്ന് പിടിച്ച് പറിച്ച് കൊണ്ട് പോയതിന് കേസ് നിലവിലുണ്ട്. മിംസ് ഹോസ്പിറ്റലിന് സമീപം ഹോട്ടലില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന പ്രതി ജോലിയുടെ ഒഴിവുസമയങ്ങളിൽ അര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എക്സികുട്ടീവ് സ്റ്റൈലിലാണ് ആണ് മോഷണത്തിനിറങ്ങുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.




